ഐസ്വാള്‍: മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹൗല ഇള്‍പ്പടെ  ഒമ്പത്  സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ആകെ 40 സീറ്റുകളുള്ള മിസോറാം നിയസഭയിലേക്ക് വിവിധ പാര്‍ട്ടികളില്‍ നിന്നായി 200 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

മിസോ നാഷണല്‍ ഫ്രണ്ടിന്റെ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ സോറംതങ്ങയാണ് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികളിലെ മറ്റൊരു പ്രമുഖന്‍. മിസോറാം എലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡ്രൊമോക്രാറ്റിക്ക് റിഫോംസ് എന്നീ സംഘടകളാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരം.

ബി.ജെ.പി, കോണ്‍ഗ്രസ്, എം.എന്‍.എഫ് എന്നീ പാര്‍ട്ടികളില്‍ ഉള്ളവരും ചില സ്വതന്ത്രരും ഈ പട്ടികയിലുണ്ട്. ഇതില്‍ നാലുപേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. കോണ്‍ഗ്രസും എം.എന്‍.എഫും 40 സീറ്റുകളിലും മത്സരിക്കുമ്പോള്‍ സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി മത്സരത്തിനിറങ്ങുന്ന ബി.ജെ.പി 39 സീറ്റുകളിലാണ് മത്സരിക്കുന്നത്. നവംബര്‍ 28 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

content highlights: Mizoram CM Among 9 Candidates Facing Criminal Cases