ഐസോൾ: കോൺഗ്രസ് ഭരിക്കുന്ന മിസോറമിൽ പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന് ആരോപണം. കോൺഗ്രസ് സംസ്ഥാനവക്താവ് ലല്ലിയൻചുങ്കയാണ് ആരോപണമുന്നയിച്ചത്.

അർധസൈനികവിഭാഗമായ അസം റൈഫിൾസിന്റെ ഉടമസ്ഥതയിലുള്ള മൈതാനമാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പരിപാടിക്കായി ചോദിച്ചത്. ഞായറാഴ്ച അപേക്ഷ നൽകിയെങ്കിലും മറുപടി കിട്ടിയില്ല. ഒക്ടോബറിൽ രാഹുലിന്റെ പരിപാടിക്കായി ചോദിച്ചപ്പോഴും അസം റൈഫിൾസ് അനുമതിനൽകിയില്ല. കായികപരിപാടികൾക്കുമാത്രമേ മൈതാനം കൊടുക്കൂ എന്നാണ് അന്നുപറഞ്ഞത്. എന്നാൽ, ഇതേ മൈതാനത്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നുണ്ട്. ഈ വിവേചനം എന്തുകൊണ്ടാണെന്ന് ലല്ലിയൻചുങ്ക ചോദിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽനിന്നുള്ള നിർദേശപ്രകാരമാണ് അസം റൈഫിൾസ് രാഹുലിന്റെ പരിപാടിക്ക് മൈതാനം നൽകാത്തതെന്ന് അദ്ദേഹം ആരോപിച്ചു. മിസോറമിലെ 40 അംഗ നിയമസഭയിലേക്ക് 28-നാണ് തിരഞ്ഞെടുപ്പ്.

content highlights: Congress Accuses Centre Of Trying To Disrupt Rahul Gandhi's Mizoram Rally, Mizoram Election, Election 2018