ന്യൂഡല്‍ഹി: മിസോറമിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.ബി ശശാങ്കിനെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റി. ആശിശ് കുമാര്‍ കുന്ദ്രയാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് നടപടി.

മിസോറമില്‍ നടക്കാനിരിക്കന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായി പ്രക്ഷോഭം ആരംഭിച്ചത്. ശശാങ്കിന്റെ ശുപാര്‍ശപ്രകാരം ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാന്‍ഗോയെ നീക്കിയതോടെയാണ് പ്രതിഷേധത്തിന് തുടക്കംകുറിച്ചത്. 'ബ്രൂ' ഗോത്രത്തില്‍പ്പെട്ടവരുടെ വോട്ടവകാശം ഇല്ലാതാക്കുന്നവിധം ചുവാന്‍ഗോ ഉത്തരവുകള്‍ പുറപ്പെടുവിച്ചെന്നായിരുന്നു ആരോപണം. സംസ്ഥാനത്തുനിന്ന് അടിച്ചോടിക്കപ്പെട്ട ബ്രൂ ഗോത്രക്കാര്‍ ഇപ്പോള്‍ ത്രിപുരയിലെ കാഞ്ചന്‍പുരിലാണ് കഴിയുന്നത്. 

ചുവാന്‍ഗോയെ നീക്കിയതോടെയാണ് ബ്രൂ വിരുദ്ധരായ ഭൂരിപക്ഷ 'മിസോ' ഗോത്രക്കാര്‍ പ്രതിഷേധം തുടങ്ങിയത്. മിസോറം എന്‍.ജി.ഒ. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രശ്‌ന പരിഹാരത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ശശാങ്കിനോട് വ്യാഴാഴ്ച ഡല്‍ഹിയിലെ കമ്മിഷന്‍ ആസ്ഥാനത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlghts: Ashish Kundra, SB Shashank, Chief Electoral Officer at Mizoram, 5 sate election, Election 2018