ചത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ്സ് വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതലേ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതിനാല്‍ തന്നെ ബിജെപിക്കും കോണ്‍ഗ്രസ്സിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ബിഎസ്പി  മായാവതിയുടെ നിലപാട് നിര്‍ണ്ണായകമാകും. 

കോണ്‍ഗ്രസ്സ് 114 സീറ്റുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 104 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. എട്ട് സീറ്റുകളില്‍ ബിഎസ്പിയും മുന്നിട്ടു നില്‍ക്കുന്നു.

നിലവില്‍ പ്രതിപക്ഷ ഐക്യത്തില്‍ ഇത് വരെ ഭാഗഭാക്കാവാത്ത നേതാവാണ് മായാവതിയും ബിഎസ്പിയും. പക്ഷെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് അനുകൂല തരംഗം നിലനില്‍ക്കുന്നതിനാല്‍ ബിഎസ്പി കോണ്‍ഗ്രസ്സിനെയേ പിന്തുണക്കൂ. കോൺഗ്രസ്സിനെ പിന്തുണക്കുമെന്ന പ്രഖ്യാപനവും മായാവതി നടത്തിക്കഴിഞ്ഞു. മായാവതി ബിജെപി പാളയത്തിലേക്ക് ഒരിക്കലും പോകില്ലെന്ന വിശ്വാസം ഉള്ളതിനാല്‍ കോണ്‍ഗ്രസ്സ് മധ്യപ്രദേശില്‍ ഏതാണ്ട് വിജയം ഉറപ്പിച്ച നിലയിലാണ്.

content highlights: will Mayawati become king maker in Madhyapradesh