ഭോപ്പാല്‍: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മധ്യപ്രദേശില്‍ പാര്‍ട്ടി എംഎല്‍എയും മുന്‍ എംഎല്‍എയും സമുദായ നേതാവും അണികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്‍ഡോറിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ബിജെപി എംഎല്‍എയുടെ പാര്‍ട്ടി പ്രവേശം. 

തെന്‍ഡുഖേഡ മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ചിട്ടുള്ള സഞ്ജയ് ശര്‍മ്മ, മുന്‍ എംഎല്‍എ കംലാപത്, അഖില ഭാരതീയ കിറാര്‍ സമാജ് നേതാവ് ഗുലാബ് സിങ് കിറാര്‍ തുടങ്ങിയവരാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

മധ്യപ്രദേശിലെ എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മൂന്നാമത്തെയാളാണ് സഞ്ജയ് ശര്‍മ്മ. തെന്‍ഡുഖേഡ മണ്ഡലത്തില്‍ തന്നെ ഇയാളെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കും.