ഭോപ്പാല്‍: ഓരോ സെക്കന്റിലും മാറി മറിയുകയാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം. ഇരു പാര്‍ട്ടികളും വിജയിച്ചു കയറി എന്ന് തോന്നിപ്പിച്ചിടത്ത് നിന്നാണ് കാര്യങ്ങള്‍ മാറി മാറിമറിഞ്ഞത്. കോണ്‍ഗ്രസ്-ബി.ജെ.പി ക്യാമ്പുകള്‍ ഇപ്പോഴും ഒരുപോലെ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ജയിച്ച് കയറല്‍ കോണ്‍ഗ്രസിന് എളുപ്പമാകില്ല.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 111 സീറ്റില്‍ ബി.ജെ.പിയും 109 സീറ്റില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക് നീളുന്ന ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിടുന്ന കണക്കുകള്‍ കോണ്‍ഗ്രസിന് ഒട്ടും ആശ്വാസകരമല്ല. നിലവില്‍ 500 താഴെ മാത്രം ലീഡുള്ള 16 സീറ്റുകളില്‍ 10 സീറ്റുകളും കോണ്‍ഗ്രസിന്റെതാണ്. ബി.ജെ.പിയ്ക്കാകട്ടെ 6 സീറ്റ് മാത്രമാണ് 500 താഴെ ലീഡുള്ളത്. ഈ സീറ്റുകളിലെല്ലാം ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഈ സീറ്റുകളാണ് ഇപ്പോള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നത്.
നിലവിലെ സീറ്റ് നിലപ്രകാരം ബി.ജെ.പി ലീഡ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ കൈവിട്ടുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.എസ്.പി ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഇപ്പോള്‍ നാലെണ്ണമാണ്. എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്തെ നിര്‍ണായക ശക്തികളാവാന് ബി.എസ്.പിക്ക് കഴിയും. മറ്റ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രയോഗിച്ച് വിജയിച്ച വിലയ്ക്കെടുക്കല്‍ രാഷ്ട്രീയം ഏറ്റവും ശക്തി കേന്ദ്രമെന്ന് വിലയിരുത്തപ്പെട്ടിരുന്ന മധ്യപ്രദേശിലും എടുക്കേണ്ട അവസ്ഥയിലാണ് ബി.ജെ.പിയും.
ബി.ജെ.പി കേന്ദ്രങ്ങള്‍ ബി.എസ്.പിയുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സ്വതന്ത്രര്‍ ഉള്‍പ്പടെയുള്ളവരുടെ നിലപാടും നിര്‍ണായകമാവും. എന്തായാലും 5 കോടിയോളം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടരാഷ്ട്രീയ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മത്സരിച്ച 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പ് ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.