ഭോപാൽ: മധ്യപ്രദേശിൽ ഗ്വാളിയർ മുൻ മേയറും ബി.ജെ.പി. നേതാവുമായ സമീക്ഷ ഗുപ്ത പാർട്ടി വിട്ടു. 28-നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്വാളിയറിൽനിന്ന് സ്വതന്ത്രസ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകി. മൂന്നുതവണ എം.എൽ.എ.യായ നാരായൺ സിങ് ഖുശ്‌വാഹയാണ് ഇവർക്കെതിരേ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർഥി.

ദീൻദയാൽ ഉപാധ്യായ്, ശ്യാമപ്രസാദ് മുഖർജി തുടങ്ങിയ പരമോന്നത നേതാക്കളുടെ ആശയങ്ങളിൽനിന്ന് ബി.ജെ.പി. വ്യതിചലിച്ചെന്നും ആത്മാർഥതയുള്ള പ്രവർത്തകരെ ഒഴിവാക്കുന്നെന്നും അവർ ആരോപിച്ചു.

Content highlights: Madhyapradesh, 5 state elecction, Election 2018