ഭോപാൽ: പത്തുലക്ഷം തൊഴിലവസരങ്ങളും വിദ്യാർഥിനികൾക്ക് സ്കൂട്ടറും നഗരത്തിൽ മെട്രോ ട്രെയിനും വാഗ്ദാനംചെയ്ത് മധ്യപ്രദേശിൽ ബി.ജെ.പി.യുടെ പ്രകടനപത്രിക. 28-ന്‌ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയായ ദൃഷ്ടിപത്ര, ബി.ജെ.പി. ആസ്ഥാനത്ത് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രകാശനം ചെയ്തു.

വർഷംതോറും പത്തുലക്ഷം തൊഴിലവസരങ്ങൾ, ഗ്വാളിയർ-ജബൽപുർ ബന്ധിപ്പിച്ച് മെട്രോ ട്രെയിൻ, പ്ലസ്ടു പരീക്ഷകൾക്ക് 75 ശതമാനത്തിലധികം മാർക്കുവാങ്ങുന്ന പെൺകുട്ടികൾക്ക് സൗജന്യസ്കൂട്ടർ, ദരിദ്രർക്ക് സൗജന്യപഠനം തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

15 വർഷമായി മധ്യപ്രദേശിൽ ബി.ജെ.പി.യാണ് അധികാരത്തിൽ.

Content Highlights: Madhya Pradesh election 2018, Election 2018