ഭോപ്പാല്‍: വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അവസാനഘട്ടം വരെ തീപാറുന്ന പോരാട്ടം നടക്കുന്ന മധ്യപ്രദേശില്‍ നിര്‍ണായകമാകുന്നത് പതിമൂന്നോളം മണ്ഡലങ്ങളിലെ ഫലങ്ങള്‍. ആയിരത്തിരത്തില്‍ താഴെമാത്രമാണ് ഈ  മണ്ഡലങ്ങളില്‍ മിക്കതിലും ലീഡുകള്‍. ഇത് മാറിയും മറഞ്ഞുക്കൊണ്ടിരിക്കിന്നതാണ് മധ്യപ്രദേശില്‍ അവസാനഘട്ടം വരെ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. 

നിര്‍ണായകമാകുന്ന പത്ത് മണ്ഡലങ്ങള്‍ ഇവയാണ്.
1-ഭോപ്പാല്‍ ദക്ഷിണ പശ്ചിം- 393 വോട്ടിന് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു
2-കന്‍കര്‍ മുന്‍ജാരെ- 666 വോട്ടിന് എസ് പി മുന്നില്‍
3- ഗാതിയ- 999 വോട്ടിന് കോണ്‍ഗ്രസ് മുന്നില്‍
4- ജയ്ത്പൂര്‍ 582 വോട്ടിന് ബിജെപി മുന്നില്‍
5-കൊലാറസ് 225 വോട്ടിന് ബിജെപി മുന്നില്‍
6-ഖര്‍ഗപുര്‍ 655 വോട്ടിന് ബിജെപി മുന്നില്‍
7- നഗ്ദ ഖച്ചറോഡ്- 1431 വോട്ടിന് കോണ്‍ഗ്രസ് മുന്നില്‍
8-നെപനനഗര്‍- 413 കോണ്‍ഗ്രസ് മുന്നില്‍
9- രജനഗര്‍ 148 വോട്ടിന് കോണ്‍ഗ്രസ് മുന്നില്‍
10-രജ്പുര്‍ (എസ്.ടി.)-932 വോട്ടിന് കോണ്‍ഗ്രസ് മുന്നില്‍
11-സുവസ്ര- 755 വോട്ടിന് ബിജെപി മുന്നില്‍
12-വിജയപുര്‍ 978 വോട്ടിന് ബിജെപി മുന്നില്‍
13- വര്‍സിയോണി- 891 വോട്ടിന് ബിജെപി മുന്നില്‍

(വൈകിട്ട് 6.30 ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയത്‌)

 

Content Highlights:Madhyapradesh election-congress-bjp- Decisive constituencies