ഭോപാൽ: നവംബർ 28-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. 17 സ്ഥാനാർഥികളുടെ പട്ടികയാണ് ഞായറാഴ്ച പുറത്തുവിട്ടത്. ഇതിൽ നാലെണ്ണം സംവരണസീറ്റാണ്.

കോൺഗ്രസ് സംസ്ഥാനഘടകം മേധാവി കമൽ നാഥിന്റെയും പ്രചാരണസമിതി ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെയും പേര് ഈ പട്ടികയിലുമില്ല. പാർട്ടി വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന പേരുകളാണ് ഇരുവരുടെയും.

ശനിയാഴ്ചയാണ് 155 സ്ഥാനാർഥികൾ ഉൾപ്പെടുന്ന ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. 21 സ്ത്രീകളും 24 പുതുമുഖങ്ങളുമാണ് പട്ടികയിലുള്ളത്. മധ്യപ്രദേശിൽ ആകെ 230 നിയമസഭാസീറ്റുകളാണുള്ളത്.