ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 155 പേരാണ് പട്ടികയിലുള്ളത്.

കോൺഗ്രസ് ദേശീയ സെക്രട്ടറി ജിത്തു പട്‌വാരി ഇന്ദോറിലെ റാവുവിൽനിന്നും മുതിർന്ന പാർട്ടി നേതാവ് സുരേഷ് പച്ചൗരി റെയ്സെൻ ജില്ലയിലെ ഭോജ്പുരിൽനിന്നും മത്സരിക്കും. ആറുതവണ തിരഞ്ഞെടുക്കപ്പെട്ട ഡോ. ഗോവിന്ദ് സിങ് ഭിന്ദ് ജില്ലയിലെ ലാഹറിൽ വീണ്ടും ജനവിധിതേടും.