ഹോഷങ്കബാദ് (മധ്യപ്രദേശ്): സാധാരണക്കാരനായ ചായ വില്‍പ്പനക്കാരന്റെ മകനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബിജെപിക്ക് മാത്രമെ കഴിയൂവെന്ന് അമിത് ഷാ

 

മധ്യപ്രദേശിലെ ഹോഷങ്കബാദില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശില്‍ ബിജെപിയെ വിജയിപ്പിക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 50 വര്‍ഷത്തിനിടെ പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പതാക മാത്രമെ പാറുകയുള്ളൂവെന്നും അമിത് ഷാ അവകാശപ്പെട്ട

രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവര്‍ കോണ്‍ഗ്രസിനും എസ്.പിക്കും ബി.എസ്.പിക്കും വോട്ടുബാങ്കാണ്. എന്നാല്‍ നുഴഞ്ഞുകയറ്റം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായാണ് ബി.ജെ.പി കാണുന്നതെന്നും അമിത് ഷാ പറഞ്ഞു.