ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണിലിന്റെ തുടക്കം മുതല്‍ നിലനിര്‍ത്തി പോരുന്ന നാടകീയത അവസാനഘട്ടത്തിലും അവസാനിക്കുന്നില്ല. കോണ്‍ഗ്രസിനേയും ബിജെപിയും മുള്‍മുനയില്‍ നിര്‍ത്തി ലീഡ് നില മാറി മറഞ്ഞുക്കൊണ്ടിരിക്കുകയാണ്.
കേവല ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യയായ 116 ലേക്കെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിക്കില്ലെന്നാണ് അവസാന ഫല സൂചനകള്‍ കാണിക്കുന്നത്. അതുക്കൊണ്ടു തന്നെ ബിഎസ്പിയുടേയും സ്വതന്ത്രരുടേയും നിലപാട് നിര്‍ണായകമാകും. 13 ഓളം മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തിലും നേരിയ ഭൂരിപക്ഷത്തിന് ഇരുപാര്‍ട്ടികളും മുന്നേറുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിടുന്ന അവസാന ഫലമനുസരിച്ച് കോണ്‍ഗ്രസും ബിജെപിയും 111 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുമ്പോള് സമാജ് വാദി പാര്‍ട്ടി ഒരു സീറ്റിലും ബിഎസ്പി രണ്ട് സീറ്റുകളിലും ഗൊണ്ട്വാന ഗണതന്ത്ര പരിഷത് ഒരു സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റുകളിലുമായി മുന്നേറുകയാണ്.