ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ണതയിലേക്ക് എത്തുമ്പോള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. 230 സീറ്റുകളുള്ള സംസ്ഥാന നിയമസഭയില്‍ 116 ആണ് കേവല ഭൂരിപക്ഷം. 

ഏഴ് സീറ്റുകളില്‍ ബി.എസ്.പിയും 8 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും ലീഡ് ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ബി.എസ്.പിക്ക് സംസ്ഥാനത്തെ നിര്‍ണായക ശക്തിയാകാന്‍ കഴിഞ്ഞേക്കും. ബി.എസ്.പി പിന്തുണയോടെ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തീരുമാനമാകുമ്പോഴും തീര്‍ത്തും പ്രവചനാതീതമായ സ്ഥിതിയായിരുന്നു മധ്യപ്രദേശില്‍ വോട്ടിങ് ആരംഭിച്ച സമയം മുതല്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബി.ജെ.പി കോട്ടയായി വിലയിരുത്തപ്പെടുന്ന മധ്യപ്രദേശിലെ പരാജയത്തിന് ബി.ജെ.പി കനത്ത വില നല്‍കേണ്ടി വരും.