ഭോപ്പാല്‍: മധ്യപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ് ഫലത്തിലെ നാടകീയതകള്‍ അവസാനിക്കുന്നില്ല. ഏറെ സമയമായി തുടരുന്ന കോണ്‍ഗ്രസ് മേധാവിത്വം അവസാനിപ്പിച്ച് ബി.ജെ.പി അൽപ സമയം മുന്നിലെത്തിയിരുന്നുവെങ്കിലും വീണ്ടും കോൺഗ്രസ് ലീഡ് പിടിച്ചു. കോൺഗ്രസ് 116 സീറ്റുകളിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ബി.ജെ.പി 103 സീറ്റുകളിലും ബി.എസ്.പി 5 സീറ്റിലും മറ്റുള്ളവർ എട്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഒരു പക്ഷേ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

 ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് അധികാരം നേടി എന്ന സ്ഥിതിയില്‍ എത്തിയ ശേഷമാണ് വീണ്ടും ലീഡ് നിലകള്‍ മാറി മറിഞ്ഞത്.  ലീഡ് പിടിച്ചതോടെ ബി.ജെ.പി ക്യാമ്പുകളിൽ പ്രതീക്ഷ ഉയർന്നിരുന്നു. എന്നാൽ ഇത് അൽപസമയം മാത്രമെ നീണ്ടു നിന്നുള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ തകര്‍ന്നടിഞ്ഞ ബി.ജെ.പിക്ക് മധ്യപ്രദേശില്‍ ഉണ്ടാക്കുന്ന എത്ര ചെറിയ മുന്നേറ്റവും വലിയ ആശ്വാസം പകരും.