ന്യൂഡൽഹി: ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍സിങ്ങും മിസോറാം മുഖ്യമന്ത്രി ലാൽ തൻഹാവ്ലയും പിന്നിൽ.ഈ രണ്ട് പേരും ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖരായ നേതാക്കളെല്ലാം മുന്നേറുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ പ്രകടമാകുന്നത്. തെലങ്കാനയില്‍ ടിആര്‍എസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു മികച്ച ലീഡ് നേടി മുന്നേറുകയാണ്. രാജസ്ഥാനില്‍ ബിജെപി കോണ്‍ഗ്രസ്സിനേക്കാള്‍ പിന്നിലാണെങ്കിലും വസുന്ധരരാജെ കോണ്‍ഗ്രസ്സിന്റെ എതിര്‍ സ്ഥാനാര്‍ഥിയേക്കാള്‍ മുന്നിലാണ്.

 കോണ്‍ഗ്രസ്സ് നേതാക്കളായ സച്ചിന്‍ പൈലറ്റും സീനിയര്‍ നേതാവായ അശോക് ഗെഹ്ലോട്ടും മുന്നിലാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് ബഹുദൂരം മുന്നിലാണ്. ഒരുതവണ പോലും ബിജെപിക്ക് ലീഡ് നിലയില്‍ മുന്നിലെത്താന്‍ രാജസ്ഥാനില്‍ കഴി്ഞിട്ടില്ല. വിജയിയെ ഏതാണ്ട് ഉറപ്പിച്ച പോലെയാണ് കോണ്‍ഗ്രസ്സിന്റെ  ഈ മുന്നേറ്റം കാണിക്കുന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് മൂന്ന് സംസ്ഥാനങ്ങളില്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞു. ശിവരാജ് സിങ് ചൗഹാനും ലീഡ് നിലയില്‍ ബഹുദൂരം മുന്നിലാണ്.

content highlights: except Raman Singh all other leaders leading