ന്യൂഡല്‍ഹി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എല്ലാ സജ്ജീകരണങ്ങളുമൊരുക്കി കാത്തിരുന്ന ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് മൂകത. പ്രധാന വക്താക്കളെല്ലാം രാവിലെ നേരത്തേ തന്നെ ആസ്ഥാന മന്ദിരത്തില്‍ ഒരുക്കിയ പ്രത്യേക ക്യുബിക്കിളുകളില്‍ സജീവമായിരുന്നു. എന്നാല്‍ ഫലം അനുകൂലമല്ലെന്നു വന്നതോടെ എല്ലാവരും പിന്‍വാങ്ങി. മാധ്യമങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിക്കാനും അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

പ്രധാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നാല്‍ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ആസ്ഥാനത്തെത്തി നേതാക്കളുമായും മാധ്യമങ്ങളുമായും സംസാരിക്കാറുണ്ട്. 

എന്നാല്‍ ഇത്തവണ പ്രധാനമന്ത്രി ആസ്ഥാനത്ത് എത്തില്ലെന്നാണ് അറിയുന്നത്. പകരം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൂന്നു മണിക്ക് ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തും. 

content highlights: election result bjp office