ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വിജയം പ്രവചിച്ച് സീ വോട്ടര്‍ അഭിപ്രായ സര്‍വേ. രാജസ്ഥാനില്‍ വലിയ ഭൂരിപക്ഷമാണെങ്കില്‍ മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷമായിരിക്കുമെന്നാണ് പ്രവചനം.
 മിസോറമില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്നും സര്‍വേ വിലയിരുത്തുന്നു. ഛത്തീസ്ഗഢില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സീ വോട്ടര്‍ പ്രവചിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 145സീറ്റ്  നേടുമ്പോള്‍ ബി.ജെ.പിക്ക് 45സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. മധ്യപ്രദേശില്‍ ബി.ജെ.പി.ക്ക് 107  സീറ്റും കോണ്‍ഗ്രസിന് 116 സീറ്റും ലഭിക്കുമെന്നും പ്രവചിക്കുന്നു. 

മറ്റുസംസ്ഥാനങ്ങളിലെ ഫലം ഇങ്ങനെ

മിസോറം
മിസോ നാഷണല്‍ ഫ്രണ്ട് - 17
കോണ്‍ഗ്രസ് - 12
സോറം പീപ്പിള്‍സ് 
മൂവ്മെന്റ് - 9


ഛത്തീസ്ഗഢ് 
ബി.ജെ.പി. - 43
കോണ്‍ഗ്രസ് 41 
മറ്റുള്ളവര്‍ - 6 

തെലങ്കാന
കോണ്‍ഗ്രസ്-ടി.ഡി.പി. സഖ്യത്തിന് 64 സീറ്റ്