ram dayal uyikeറായ്പൂര്‍:  ചത്തീസ്ഗഢില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ഉജ്ജ്വല വിജയം കൊയ്തപ്പോള്‍ കോണ്‍ഗ്രസിന് ഇരട്ടിമധുരമായി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ രാംദയാല്‍ ഉയികെയുടെ പരാജയം. പലി തന്‍ഖറില്‍ നിന്ന് മൂന്നു തവണ എംഎല്‍എയായിട്ടുള്ള രാംദയാല്‍ ഉയികെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ബിജെപിയിലേക്ക് കൂടുമാറിയത്. ഗോത്രവിഭാഗം നേതാവായ രാംദയാല്‍ ഉയികയെ ജോഗി പാര്‍ട്ടി വിട്ടതോടെയാണ് കോണ്‍ഗ്രസ് പിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. 

എന്നാല്‍ വോട്ടെടുപ്പിന് ആറാഴ്ച മാത്രമുള്ളപ്പോഴാണ് അദ്ദേഹം അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി വരുമെന്ന് വിശേഷിപ്പിക്കപ്പെട്ടു. 2000 ത്തിലാണ് ഉയികെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത്. പക്ഷേ ഇത്തവണത്തെ ചാട്ടം പക്ഷേ പിഴച്ചു. 

ഉയികെയ്ക്ക് പകരം പാലി തന്‍ഖറില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ മോഹിത് റാം 9000 ത്തോളം വോട്ടിന് ജയിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടിയ ഉയികെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസിലായിരുന്നെങ്കില്‍ വിജയിച്ചാല്‍ സ്വാഭാവികമായും മന്ത്രിസ്ഥാനം ഉറപ്പായും അദ്ദേഹത്തിന് കിട്ടാന്‍ സാധ്യതയുണ്ടായിരുന്നു.

Content Highlights: Ram Dayal Uike lost election, Former pcc president joined BJP before election