ന്യൂഡല്‍ഹി: രണ്ടുഘട്ടമായി നടത്തിയ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തത് 76.35 ശതമാനം പേര്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 1.05 ശതമാനം കുറവാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ബുധനാഴ്ച അറിയിച്ചു.
ഇത്തവണ 38 സീറ്റുകളില്‍ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. മാവോവാദി ശക്തികേന്ദ്രങ്ങളുള്പ്പെടെയുള്ള ഗ്രാമങ്ങളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.
സമ്മതിദാനം വിനിയോഗിച്ചതില്‍ കൂടുതലും സ്ത്രീകളാണ്. കുരുട് മണ്ഡലത്തിലാണ് കൂടുതല്‍ പോളിങ്ങ്; 88.99 ശതമാനം. 60.3 ശതമാനം മാത്രം വോട്ടെടുപ്പ് നടന്ന റായ്പുര്‍ പിന്നിലും.