ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢിലെ ആദ്യ ഫലം പുറത്ത് വരുമ്പോള്‍ മേല്‍ക്കൈ ഉറപ്പിച്ച് കോണ്‍ഗ്രസ്. തുടര്‍ച്ചയായ നാലാം തവണയും ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച ബി.ജെ.പിക്ക് ആശങ്കയുണ്ടാക്കുന്നത് ആദ്യ ഫലസൂചനകള്‍.
കോണ്‍ഗ്രസ് 30 സീറ്റില്‍ മുന്നിട്ട് നില്ക്കുമ്പോള് 25 സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. രണ്ട് സീറ്റില്‍ ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ്, രണ്ട് സീറ്റില്‍ മറ്റുള്ളവരും മുന്നിട്ട് നില്ക്കുന്നു.
ഛത്തീസ്ഗഢിലെ പ്രഥമ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ശക്തനായ നേതാവുമായിരുന്ന അജിത് ജോഗി ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുമായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ആദ്യ ഫല സൂചന അവര്‍ക്ക് ആശ്വാസമേകുന്നതാണ്.
ഇത്തവണ മത്സരത്തിനിറങ്ങിയതെങ്കിലും ഈ സഖ്യം എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.