ന്യൂഡല്‍ഹി: ബി.ജെ.പി ഗുജറാത്തില്‍ ജയിച്ച് കയറിയത് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണെന്ന് പാടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍.

സൂറത്ത്, രാജ്‌കോട്ട് മേഖലകളില്‍ വോട്ടിങ് മെഷീനുകളില്‍ ക്രമേക്കേട് നടന്നിട്ടുണ്ട്. വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബി.ജെ.പിയെ താന്‍ അഭിനന്ദിക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വോട്ടിങ് മെഷീനില്‍ വലിയ തോതില്‍ ക്രമക്കേട് നടത്തുന്നതായി നേരത്തെ തന്നെ ഹാര്‍ദികിന്റെ ആരോപണമുണ്ടായിരുന്നു. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരെ ബി.ജെ.പി വിലക്കെടുത്തിരുന്നതായും കഴിഞ്ഞ ദിവസം ഹാര്‍ദിക് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ആരോപണത്തില്‍ ഉറച്ച് നിന്നുകൊണ്ട് ഹാര്‍ദിക് രംഗത്ത് വന്നിരിക്കുന്നത്.