ഗാന്ധിനഗര്‍: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് പോലീസ് ഖരോജ് ഗ്രാമത്തില്‍ നടത്തിയ തിരച്ചിലില്‍ 2.2 കോടിയുടെ വിദേശ മദ്യവും 24.5 ലക്ഷത്തിന്റെ വാഹനങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആക്രിക്കട നടത്തിവരുന്ന ഉത്തര്‍പ്രദേശ് സ്വദേശി വാടകയ്ക്കെടുത്ത സ്ഥലത്തുനിന്നാണ് മദ്യത്തിന്റെ വന്‍ശേഖരം പിടിച്ചെടുത്തത്. 

2,20,85000  രൂപ വിലമതിക്കുന്ന 75,968 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. മദ്യക്കടത്ത് തടയാന്‍ ഡല്‍ഹി,മഹാരാഷ്ട്ര, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഗുജറാത്ത് പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.