അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും സൂറത്തിലെ വിവിധ മണ്ഡലങ്ങളിലായി 70 ഓളം ഇലക്ട്രിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് കേട് സംഭവിച്ചതായി റിപ്പോര്‍ട്ട്. 

എന്നാല്‍, ചില കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി നല്‍കിയിട്ടുണ്ട്. സൂറത്തിലെ സര്‍ദാര്‍ പട്ടേല്‍ വല്ലഭായി ബൂത്തിലെ യന്ത്രങ്ങളാണ് മാറ്റി സ്ഥാപിച്ചത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിട്ടില്ലെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. 110 സീറ്റുകളില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.