ചെന്നൈ: ഗുജറാത്ത്- ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വിജയം നേടിയതില്‍ ശരിക്കും സന്തോഷവാനാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ ചോദ്യം. 

പ്രിയപ്പെട്ട പ്രധാനമന്ത്രി വിജയത്തിന് അഭിനന്ദനങ്ങള്‍. പക്ഷെ, നിങ്ങള്‍ ശരിക്കും സന്തോഷവാനാണോ എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗോടെ ആയിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

ഒരു കുറിപ്പും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അതിങ്ങനെ.

എന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് 

ഡിയര്‍ സര്‍
അഭിനന്ദനങ്ങള്‍. നിങ്ങളുടെ വികസനം കൊണ്ട് തൂത്തുവാരാമെന്നായിരുന്നല്ലേ വിചാരിച്ചിരുന്നത്. എന്തു സംഭവിച്ചു 150+ ന്.
യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഒരുനിമിഷം നില്‍ക്കുമോ?
എ)ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ഫലം കണ്ടില്ല. 
ബി) പാകിസ്താന്‍, മതം, ജാതി, ഭീഷണി ഉയര്‍ത്തുന്ന സംഘങ്ങള്‍ക്ക് പിന്തുണ നല്‍കല്‍, വ്യക്തിതാത്പര്യങ്ങള്‍ പരിഹരിക്കാനുള്ള അഹങ്കാരം എന്നിവയെക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. 
സി) യഥാര്‍ഥ ഗ്രാമീണ പ്രശ്‌നങ്ങളുണ്ട്
കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഗ്രാമീണ ഇന്ത്യയുടെയും അവഗണിക്കപ്പെട്ട ശ്ബ്ദം കുറച്ചുകൂടി ഉച്ചത്തിലായി. താങ്കള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ ? 
#ജസ്റ്റ് ആസ്‌കിങ്