മലപ്പുറം: ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി.

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വേങ്ങരയിലെ വസതിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്. 

ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ട് വച്ച മതേതര രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഈ ജനവിധി. പ്രതീക്ഷിച്ച വോട്ട് പോലും നേടാന്‍ സാധിക്കാത്ത രീതിയിലുള്ള തിരിച്ചടിയാണ് ഇക്കുറി എല്‍ഡിഎഫിന് ലഭിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം മലപ്പുറത്ത് യുഡിഎഫ് രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. 

35 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 66,000 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ യുഡിഎഫ് ഭൂരിപക്ഷം ഒന്നരലക്ഷം കടക്കും എന്നുറപ്പിച്ചിട്ടുണ്ട്.