മലപ്പുറം:  കുഞ്ഞാലിക്കുട്ടി സിറ്റിംഗ് എംഎല്‍എയായ വേങ്ങര നിയോജകമണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷം. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2472 വോട്ടുകള്‍ വേങ്ങരയില്‍ ഇക്കുറി കുഞ്ഞാലിക്കുട്ടി അധികം നേടിയിട്ടുണ്ട്.

എന്നാല്‍ 2014-ല്‍ ഇ. അഹമ്മദ് നേടിയ 42,632 എന്ന ഭൂരിപക്ഷം മറികടക്കുവാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ല. 

2016-ല്‍ വേങ്ങരയില്‍ 34124 വോട്ട് നേടിയ എല്‍ഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ 33,275 വോട്ടാണ് അവിടെ നേടിയത്.

2014-ല്‍ 5638ഉം, 2016-ല്‍ 7055 വോട്ടും വേങ്ങരയില്‍ നേടിയ ബിജെപിക്ക് ഇക്കുറി 5952 വോട്ട് നേടാനേ സാധിച്ചുള്ളൂ.