ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഹൃദയാഘാതംമൂലം  ഞായറാഴ്ച രാവിലെ മരിച്ചു. അംബേദ്കര്‍നഗര്‍ ജില്ലയിലെ ആലാപുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ചന്ദ്രശേഖര്‍ കനൂജിയയാണ്  മരിച്ചത്.

ജില്ലാ മജിസ്‌ട്രേറ്റില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചതിനുശേഷം തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് നിര്‍ദേശം തേടുമെന്നും യു.പി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടി. വെങ്കിടേഷ് പറഞ്ഞു. സ്ഥാനാര്‍ഥി മരിച്ചതിനാല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് സാധ്യത.