അലഹാബാദ്: യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലേയും അമേഠിയിലേയും എല്ലാ സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ മണ്ഡലങ്ങളായ റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ 10 സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്‌.

 പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ സീറ്റുകളുടെ കാര്യത്തില്‍ ധാരണയായത്. 

ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. ധാരണ അനുസരിച്ച് നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ എസ്.പി പിന്‍വലിക്കും. എസ്.പി 298 സീറ്റിലും കോണ്‍ഗ്രസ് 105 സീറ്റിലുമാണ് സീറ്റ് ധാരണ അനുസരിച്ച് മത്സരിക്കുന്നത്‌