തിരഞ്ഞെടുപ്പിലെ താരങ്ങള്‍: ശ്രീശാന്ത്

ഇന്ത്യ രണ്ടാമതു ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോള്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്നപ്പോള്‍ ടെലിവിഷനിലും സിനിമയിലും ഒക്കെ തന്റെ സാന്നിദ്ധ്യമറിയിച്ചു. ഈയവസരത്തിലാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാനും അവസരം ബി.ജെ.പി നല്‍കി. തൃപ്പുണ്ണിത്തുറയിലോ ആലുവയിലോ സ്ഥാനാര്‍ത്ഥി ആകുമെന്ന് പ്രതീക്ഷിച്ച ശ്രീശാന്തിനെ പക്ഷെ നേതൃത്വം തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനാണ് നിയോഗിച്ചത്. മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയ ശ്രീശാന്ത് സെല്‍ഫി പ്രചാരണായുധമാക്കുകയാണ്. യുവതീ-യുവാക്കളാണ് കൂടുതലായും ശ്രീശാന്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്നത്. ശ്രീശാന്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണവിഷയങ്ങളാണ് ഈ എപ്പിസോഡില്‍. തിരഞ്ഞെടുപ്പിലെ താരങ്ങള്‍, എപ്പിസോഡ് 02

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section