തിരഞ്ഞെടുപ്പിലെ താരം: ജഗദീഷ് കുമാര്‍

പ്രധാന മുന്നണികളുടെ ഒക്കെ സ്ഥാനാര്‍ത്ഥികള്‍ സിനിമാ താരങ്ങളായ മണ്ഡലമാണ് പത്തനാപുരം. ഇവിടെ യു.ഡി.എഫിനു വേണ്ടി വോട്ടു തേടുന്നത് ഹാസ്യതാരമായ ജഗദീഷാണ്. ബാങ്ക് ജീവനക്കാരന്റെയും കോളേജ് അധ്യാപകന്റെയും വേഷം അഴിച്ചു വച്ചാണ് ജഗദീഷ് സിനിമാ താരം ആയത്. സിനിമകളില്‍ എം.എല്‍.എ ആയും മന്ത്രിയായും വിലസിയ ജഗദീഷ് ജനാധിപത്യപ്രക്രിയയില്‍ മാറ്റുരയ്ക്കുന്നതിനു വേണ്ടിയാണ് രാഷ്ട്രീയ തട്ടകത്തിലും ഒരു കൈ നോക്കുന്നത്. ഇടതുമുന്നണിക്കായി കെ.ബി. ഗണേഷ് കുമാറും ദേശീയ ജനാധിപത്യ സഖ്യത്തിനായി ഭീമന്‍ രഘുവുമാണ് ഏറ്റുമുട്ടുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section