കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടിങ് രാവിലെ ഏഴിന് തുടങ്ങി. വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടിടത്ത് ടി.എം.സി - സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീന് പണിമുടക്കിയതിനാല്‍ മാള്‍ഡ അടക്കം നാല് സ്ഥലങ്ങളില്‍ 20 മിനിട്ട് വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്.
ഏഴ് ജില്ലകളിലെ 56 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഫുട്ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ, ബി.ജെ.പി സ്ഥാനാര്‍ഥി ലോക്കറ്റ് ചാറ്റര്‍ജി, സി.പി.എം. നേതാവായ അശോക് ഭട്ടാചാര്യ തുടങ്ങിയവര്‍ ഇന്ന് ജനവധി തേടുന്നവരില്‍ പ്രമുഖരാണ്.