പശ്ചിമ ബംഗാള്‍: എവിടെ മലയാളിയുണ്ടോ, അവിടെ രാഷ്ട്രീയവുമുണ്ട്.പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ മലയാളികളും പങ്കുചേര്‍ന്നതിന്റെ തെളിവാണ് മലയാളത്തിലെഴുതിയ ചുവരെഴുത്തുകള്‍. മഹേഷ്തല മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സമീക് ലാഹിരിക്കു വേണ്ടി മലയാളത്തില്‍ വോട്ടഭ്യര്‍ഥിച്ചതാണ് ചിത്രത്തില്‍. മലയാളിവോട്ടര്‍മാര്‍ ഏറെയുള്ള എസ്.എം. നഗറിലേതാണ് ദൃശ്യം. മലയാളികള്‍ എഴുതിക്കൊടുത്തത് നോക്കി ബംഗാളികളാണ് ചുവരിലേക്ക് പകര്‍ത്തിയത്