കൊല്‍ക്കത്ത: 103-ാം വയസ്സില്‍ അസ്ഗര്‍ അലി ചെയ്തത് തന്റെ കന്നി വോട്ട്. കുച്ച്ബിഹാര്‍ ജില്ലയില്‍ പുതുതായി പൗരത്വം അനുവദിച്ചു കിട്ടിയവരില്‍ ഒരാളായ അസ്ഗര്‍ അലി പശ്ചിമബംഗാള്‍ വോട്ടെടുപ്പിന്റെ അവസാനഘട്ടമായ വ്യാഴാഴ്ചയാണ് വോട്ടവകാശം വിനിയോഗിച്ചത്. ബംഗ്ലാദേശുമായി തര്‍ക്കം നിലനിന്ന 'ചറ്റ്മഹലു'കളിലെ വാസികളായ പൗരന്മാര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചതിനാല്‍ ആദ്യമായി വോട്ടവസരമൊരുങ്ങിയത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് ഈ പ്രദേശങ്ങള്‍ കഴിഞ്ഞവര്‍ഷം ചേര്‍ത്തതോടെയാണ് ഇവര്‍ ഇന്ത്യക്കാരായി മാറിയത്. ഇത്തരത്തില്‍ വോട്ടവകാശം ലഭിച്ച 9776 വോട്ടര്‍മാരില്‍ പ്രായംകൂടിയ ആളാണ് അലി. ഇതുവരെ വോട്ടവകാശം രേഖപ്പെടുത്തിയിരുന്നില്ല. 
അഞ്ച് പെണ്‍മക്കള്‍ ഉള്‍പ്പെടെ ഏഴ് മക്കളുള്ള അലിക്ക് ഒട്ടേറെ പേരക്കുട്ടികളുമുണ്ട്.