ചെന്നൈ: കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പോളിംഗ് ആരംഭിച്ചു. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളില്‍ സജീവമായ പോളിംഗ് നടക്കുന്നുണ്ടെങ്കിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങൡ മന്ദഗതിയിലാണു പോളിംഗ്. പോണ്ടിച്ചേരിയിലും വോട്ടര്‍മാര്‍ പോളിംഗ് ബൂത്തികളില്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ. 

ആദ്യത്തെ മൂന്നു മണിക്കൂറില്‍ തമിഴ്‌നാട്ടില്‍ 18% പോളിംഗ് രേഖപ്പെടുത്തി. 9% ആണ് പുതുച്ചേരിയിലെ പോളിംഗ്. 

തമിഴ്‌നാട്ടിലും കേരളത്തിലും മാറിമാറി വരുന്ന സര്‍ക്കാരുകളുടെ പതിവുരീതി ഇക്കുറി മാറുമോയെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ എ.ഐ.എഡി.എം.കെ. ഭരണത്തില്‍ തിരിച്ചെത്തുമെന്നു പൊതുവെ കുരുതുന്നുണ്ടെങ്കിലും 92 വയസ്സുള്ള കരുണാനിധിയുടെ നേതൃത്വം തങ്ങളെ ഭരണത്തില്‍ തിരിച്ചെത്തിക്കുമെന്നു ഡി.എം.കെ. വിശ്വസിക്കുന്നു. 

ചലച്ചിത്ര താരങ്ങളടക്കമുള്ള പ്രമുഖര്‍ പോളിംഗിന്റെ തുടക്കത്തില്‍തന്നെ വോട്ടു രേഖപ്പെടുത്തി. നടന്‍ കമലഹാസന്‍ സകുടുംബം എത്തിയാണു വോട്ട് രേഖപ്പെടുത്തിയത്.