ചെന്നൈ: തമിഴ്‌നാട്ടില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എ.ഐ.ഡി.എം.കെ അംഗങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരും. യോഗത്തില്‍ ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. മുഖ്യമന്ത്രിയായി ജയലളിത ഈ മാസം 23 ന് സത്യപ്രതിജ്ഞ ചെയ്യും. 

ചെന്നൈയിലെ ആര്‍.കെ.നഗറില്‍ നിന്നുമാണ് ജയലളിത വിജയിച്ചത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കാര്യങ്ങള്‍ എതിരാളികള്‍ ഉയര്‍ത്തിപ്പിടിച്ചെങ്കിലും അതൊന്നും തന്നെ വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പോന്നതായിരുന്നില്ല.

ചരിത്ര വിജയമാണിതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ജയലളിത പറഞ്ഞത്. ഡി.എം.കെയുടെ കുടുംബ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

232 ല്‍ 134 സീറ്റുകളാണ് ഇത്തവണ എ.ഐ.ഡി.എം.കെ സ്വന്തമാക്കിയത്. തൊട്ടുപിന്നിലുള്ള ഡി.എം.കെ 89 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് എട്ടും ഐ.യു.എം.എല്‍ ഒരു സീറ്റിലും വിജയിച്ചു.