കോയമ്പത്തൂര്‍: ബി.ജെ.പിയുടെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറിയും കോയമ്പത്തൂര്‍ സൗത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ വാനതി ശ്രീനിവാസനെ എ.ഐ.എ.ഡി.എം.കെ  പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.

ഞായറാഴ്ച്ച ഉച്ചയോടെയാണ് കോയമ്പത്തൂര്‍ രംഗയ്യകൗണ്ടര്‍വീഥിയില്‍ വച്ച് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.  രംഗയ്യകൗണ്ടര്‍വീഥിയിലെ ജൈനക്ഷേത്രത്തില്‍ സ്വകാര്യസന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു വാനതിയും സംഘവും. 

ഇതിനിടെയാണ് എ.ഐ.എ.ഡി.എം.കെ  നേതാവും കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആദിനാരായണന്റെ നേതൃത്വത്തിലുള്ള അന്‍പതോളം പേരടങ്ങുന്ന സംഘം ഇവര്‍ സഞ്ചരിച്ച കാര്‍ തടയുകയും തല്ലിതകര്‍ക്കുകയും ചെയ്തത്. 

ക്ഷേത്രത്തിലെത്തിയ വാനതിയും സംഘവും ആളുകള്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.

ആക്രമണത്തില്‍ പരിക്കേറ്റ വാനതിയേയും, സഹായികളായ മോഹന, ഓം ആനന്ദ് എന്നിവരേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

വാനതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദിനാരായണന്‍ അടക്കം കണ്ടാലറിയുന്ന മുപ്പത്തോളം എ.ഐ.എ.ഡി.എം.കെ  പ്രവര്‍ത്തകര്‍ക്കെതിരെ കോയമ്പത്തൂര്‍ ബിഗ്ബസാര്‍ പോലീസ്  കേസെടുത്തിട്ടുണ്ട്. 

ചെന്നൈ ഹൈക്കോടതിയിലെ അഭിഭാഷകയായ വാനതി ശ്രീനിവാസന്‍ സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാവ് കൂടിയാണ്.  

കോയമ്പത്തൂര്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാവ് വാനതി ശ്രീനിവാസന്റെ കാര്‍ തടഞ്ഞതിനെ തുടര