valsarajമാഹി: പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പില്‍ മാഹി സിറ്റിങ് എം.എല്‍.എ ഇ. വത്സരാജ് തോറ്റു. 2139 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷ സ്വതന്ത്രന്‍ ഡോ. വി. രാമചന്ദ്രനാണ് ജയിച്ചത്. 

തുടര്‍ച്ചയായി 25 വര്‍ഷമാണ് വത്സരാജ് മാഹിയില്‍ എം.എല്‍.എയായത്. 2011 ല്‍ 6,104 വോട്ട് നേടിയാണ് വത്സരാജ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

1980 ല്‍ അവസാനമായി ജയിച്ചു കയറിയ സീറ്റ് വി. രാമചന്ദ്രനിലൂടെ ഇടതുപക്ഷം സ്വന്തമാക്കി. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് രാമചന്ദ്രനെ ഇടതുപക്ഷം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. 

മാഹിയില്‍ കൊണ്ടുവന്ന വികസന പദ്ധതികളായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വത്സരാജിന്റെ തുറുപ്പ് ചീട്ട്. എന്നാല്‍, സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ഇല്ലായിരുന്നുവെന്നായിരുന്നു എതിര്‍ കക്ഷികളുടെ ആരോപണം