കൊച്ചി:  എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നവര്‍ ബാര്‍ മുതലാളിമാര്‍ മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന പരസ്യവാചകത്തെ മുന്‍നിര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. കൊച്ചിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചെക്ക് കേസ് പ്രതികള്‍ മുതല്‍ വധക്കേസ് പ്രതികള്‍ വരെയാണ് വി.എസ്സിനൊപ്പം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. തന്റെ പേരില്‍ 54 ചെക്ക് കേസുകളുണ്ടെന്ന് ഒരു സ്ഥാനാര്‍ഥി സ്വയം സമ്മതിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.