തുടരണം ഈ മഴ, എല്ലാം ശരിയാകും

electionമുന്നണികളുടെ പരസ്യവാക്യങ്ങൾ വേനൽച്ചൂടിൽ വിയർത്തു, മഴയിൽ കുളിരണിഞ്ഞു. മഴയ്ക്കു മുമ്പും ശേഷവും വന്ന മെസേജുകൾ: 

മുമ്പ്: തളരുന്ന ജനത, തുടരുന്ന ചൂട്. 
മഴവരും, എല്ലാം ശരിയാകും. 
വഴിമുട്ടിയ മഴയ്ക്ക് വഴികാട്ടാൻ മരങ്ങൾ. 

ശേഷം: തുടരണം ഈ മഴ, കുറയണം ഈ ചൂട്. 
മഴവന്നു, എല്ലാം ശരിയായി. 
വഴിമുട്ടിയ നാടിന് വഴികാട്ടി വേനൽമഴ.

അവർ ജയിക്കും, നമ്മൾ തോൽക്കും

വോട്ട് എന്ന തലക്കെട്ടിൽ അജേഷ് നല്ലാഞ്ചിയുടെ വരികൾ: 

ആദ്യം അവർ കൈകൂപ്പും, കാലിൽ വീഴും. അവർ ജയിക്കും.

പിന്നെ നമ്മൾ കൈകൂപ്പും, കാലിൽ വീഴും. നമ്മൾ തോൽക്കും.