Voteതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 43 ശതമാനം. 140 സീറ്റുകളില്‍ 91 സീറ്റുകളാണ് മുന്നണി സ്വന്തമാക്കിയത്. സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ 38.8 ശതമാനം വോട്ടുകള്‍ യുഡിഎഫ് നേടി. ഇടതിനേക്കാള്‍ 44 സീറ്റുകള്‍ കുറവാണ് വലതിന്.

പാര്‍ട്ടികളില്‍ 26.2 ശതമാനം വോട്ട് വിഹിതവുമായി സിപിഎം ആണ് ഒന്നാമത്. 56 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് സിപിഎം. 19 സീറ്റുകളുള്ള കോണ്‍ഗ്രസ് 23.8 ശതമാനം വോട്ടുകളുമായി രണ്ടാമതെത്തി. ബിജെപിക്ക് സംസ്ഥാത്തെ 10.6 ശതമാനം വോട്ടുകള്‍ നേടാനായി. പക്ഷേ ബിജെപിയുടെ വിജയം ഒരു സീറ്റിലൊതുങ്ങി.

മുസ്ലിം ലീഗ് 7.2 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥികള്‍ക്ക് 5.3 ശതമാനം വോട്ടുകള്‍ നേടാനായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും ബിഡിജെഎസിനും 4 ശതമാനം വോട്ടുവിഹിതം വീതമുണ്ട്. ജെഡിഎസ് (1.5%), ജെഡിയു (1.4%) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

14.7 ശതമാനം വോട്ടുവിഹിതവുമായി ബിജെപിയാണ് സംസ്ഥാനത്ത് മൂന്നാമത്. 3.5 ശതമാനം വോട്ടുകള്‍ മറ്റു സ്ഥാനാര്‍ത്ഥികളും നോട്ടയും ചേര്‍ന്ന് സ്വന്തമാക്കി.