മന്ത്രിമാരും വകുപ്പുകളും

തിരുവനന്തപുരം:പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചിയിച്ച് വിജ്ഞാപനമിറങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്‍: പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി., അഖിലേന്ത്യാ സര്‍വീസ്, ആസൂത്രണം, യുവജനകാര്യം, ശാസ്ത്രസാങ്കേതികം, 
പരിസ്ഥിതി, ശാസ്ത്രസ്ഥാപനങ്ങള്‍, ഭരണപരിഷ്‌കാരം, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, വിമാനത്താവളം, മെട്രോ റെയില്‍, അന്തസ്സംസ്ഥാന നദീജലം, നോര്‍ക്ക, അഗ്‌നിശമനസേന, ജയില്‍, അച്ചടി.

സി. രവീന്ദ്രനാഥ്: പൊതുവിദ്യാഭ്യാസം, കോളേജ്, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍, സാക്ഷരത, എന്‍.സി.സി.

എ.കെ.ബാലന്‍: പട്ടികജാതി, വര്‍ഗ പിന്നാക്കക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററി കാര്യം, ചലച്ചിത്രവികസന കോര്‍പ്പറേഷന്‍.

കടകംപള്ളി സുരേന്ദ്രന്‍: വൈദ്യുതി, ദേവസ്വം.

ടി.പി.രാമകൃഷ്ണന്‍: തൊഴില്‍, എക്‌സൈസ്, പുനരധിവാസം, ഇന്‍ഷുറന്‍സ്, തൊഴില്‍ക്കോടതികള്‍, ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍.

ജെ.മെഴ്സിക്കുട്ടിയമ്മ: ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിങ്, കശുവണ്ടി, ഫിഷറീസ് സര്‍വകലാശാല.

ഇ.പി.ജയരാജന്‍: വ്യവസായം, കായികം, വാണിജ്യം, മൈനിങ് ആന്‍ഡ് ജിയോളജി, കൈത്തറി, ഖാദി.

ജി.സുധാകരന്‍: പൊതുമരാമത്ത്, റെയില്‍വേ, രജിസ്ട്രേഷന്‍, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്സ്. 

കെ.കെ.ശൈലജ: ആരോഗ്യം, സാമൂഹികനീതി, കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യ സര്‍വകലാശാല, ഡ്രഗ്സ് കണ്‍ട്രോള്‍, 
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹോമിയോപ്പതി, നാച്ചുറോപ്പതി.

എ.സി.മൊയ്തീന്‍: സഹകരണം, വിനോദസഞ്ചാരം.

ടി.എം.തോമസ് ഐസക്: ധനകാര്യം, കയര്‍, ദേശീയസമ്പാദ്യം, വാണിജ്യ, കാര്‍ഷികനികുതി, ട്രഷറി, ലോട്ടറി, കെ.എഫ്.സി., കെ.എസ്.എഫ്.ഇ.

കെ.ടി.ജലീല്‍: പഞ്ചായത്ത്, ഗ്രാമവികസനം, നഗരാസൂത്രണം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് തീര്‍ഥാടനം, കില, ആര്‍.ഡി.എ.

ഇ.ചന്ദ്രശേഖരന്‍: റവന്യു, ഭവനം, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ്, ലാന്‍ഡ് റിഫോംസ്

വി.എസ്.സുനില്‍കുമാര്‍: കൃഷി, മണ്ണ് സംരക്ഷണം, വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍, കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍.

പി.തിലോത്തമന്‍: ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃസംരക്ഷണം, അളവ് തൂക്കം.

കെ.രാജു: വനം, വന്യജീവി സംരക്ഷണം, ക്ഷീര വികസനം, ക്ഷീര സഹകരണസംഘം, മൃഗശാല.

മാത്യു ടി.തോമസ്: ജലസേചനം, ഭൂഗര്‍ഭജലം, ജലവിതരണം, ജലപാത നിര്‍മാണം, ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍.

എ.കെ.ശശീന്ദ്രന്‍: ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം.

രാമചന്ദ്രന്‍ കടന്നപ്പള്ളി: തുറമുഖം, മ്യൂസിയം, പുരാവസ്തു.