കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ'സോമാലിയ' പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

പരാമര്‍ശം തിരുത്താന്‍ മോദി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമവശങ്ങള്‍ പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 

കേരളത്തിലെ പട്ടിണിയെക്കുറിച്ച് മോദി കള്ളം പറയുകയാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വിവാദമായ വാര്‍ത്ത വന്നപ്പോള്‍ തന്നെ അന്വേഷണം നടത്തിയിരുന്നെു.മോദി കള്ളം പറയുകയാണ്. അത് തിരുത്താനുള്ള അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നഷ്ടപ്പെടുത്തി. 

കേരളത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞ മോദി ഗുജറാത്തിനെക്കുറിച്ച് എന്ത് പറയുമെന്നും അദ്ദേഹം ചോദിച്ചു. ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ കേരളം ന്നാമതാണ്. എന്നാല്‍ ഗുജറാത്തിന് 11 ാം സ്ഥാനം മാത്രമാണുള്ളത്. അക്കാര്യത്തില്‍ മോദി വിശദീകരണം നല്‍കണം. ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.