പുതിയ കാലത്തിന്റെ തിരഞ്ഞെടുപ്പിന് പുതിയ മുഖമാണ്. പ്രചാരണ രീതികളില്‍ വന്ന മാറ്റമാണ് പുതിയ കാല തിരഞ്ഞെടുപ്പിന്റെ വലിയ പ്രത്യേകത. ചുവരെഴുത്തുകളും നോട്ടീസുകളും അനൗണ്‍സ്‌മെന്റുകളും എല്ലാം കടന്ന് പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായം തേടുകയാണ് രാഷ്ട്രീയ നേതാക്കള്‍. സോഷ്യല്‍ മീഡിയയാണ് രാഷ്ട്രീയത്തിന്റെ ഇന്നത്തെ വലിയൊരു മേച്ചില്‍പുറം. 

ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ ആളുകളിലേക്കെത്തുക എന്നതാണ് സോഷ്യല്‍ മീഡിയാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യ ഉദ്ദേശ്യം. രാഷ്ട്രീയ വിഷയങ്ങള്‍ക്ക് പുറമെ സാമൂഹിക സാംസ്‌കാരിക ശാസ്ത്ര വിഷയങ്ങളടക്കം സകലമാന കാര്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

വിഷയങ്ങളുടെ ഈ കുത്തൊഴുക്കില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയും സ്വീകാര്യതയും നേടുകയെന്നതാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്ന ഒരു വെല്ലുവിളി. അതുകൊണ്ടുതന്നെ വ്യത്യസ്തമായ വഴികള്‍ ഇവര്‍ തേടുന്നു. അതിനൊരുദാഹരണമാണ്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഇമേജ് പോസ്റ്റര്‍ ആല്‍ബങ്ങള്‍.

ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടാണ് ആദ്യമായി ഇത്തരം ആല്‍ബങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു സാധാരണ സോഷ്യല്‍ മീഡിയാ പോസ്റ്റിനേക്കാളും കൂടുതല്‍ ആളുകളിലേക്ക് ഏത്തുന്നതിനും ശ്രദ്ധ നേടുന്നതിനും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ക്ക് സാധിച്ചു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനും ഇങ്ങനെയുള്ള ആല്‍ബങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്.

വായനക്കാരോട് വിനിമയം ചെയ്യേണ്ട സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ഇമേജ് സ്ലൈഡുകള്‍ നിര്‍മ്മിച്ച് അവ ഒരു ആല്‍ബമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. ഇവിടെയിതാ ചില ഉദാഹരണങ്ങള്‍

നിപിന്‍ നാരായണന്‍ എന്ന കലാകാരന്റെ ആല്‍ബങ്ങളാണ് അടുത്തകാലത്ത് ഏറെ ശ്രദ്ദേയമായ ഫേസ്ബുക്ക് പോസ്റ്റര്‍ ആല്‍ബം. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന  അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.

ആല്‍ബം തിരഞ്ഞെടുപ്പ് പ്രചരണത്തിന്  ഉപയോഗിക്കുന്ന ഒരു പാര്‍ട്ടി ബി.ജെ.പിയാണ്. കേരളത്തെ സൊമാലിയയോടുപമിച്ച നരേന്ദ്രമോദിയുടെ പ്രസംഗം വിവാദമായ സമയത്ത് ബി.ജെ.പി പോസ്റ്റ് ചെയ്ത ആല്‍ബങ്ങളാണിത്.

ഇടതുപക്ഷത്തിനു വേണ്ടിയും ആല്‍ബമുണ്ട്

ആര്‍.എം.പിയുടെ കെ.കെ രമയ്ക്ക് വേണ്ടിയുള്ള ആല്‍ബം. 25 ഓളം ചിത്രങ്ങളാണ് ഇതിലുള്ളത്. 

ജിഷ കൊലപാതകത്തിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ ആല്‍ബങ്ങള്‍. ഏറെ ശ്രദ്ധനേടിയ നിപിന്‍ നാരായണിന്റെ ആല്‍ബമാണ് ആദ്യത്തേത്.