തിരുവനന്തപുരം:  സ്ഥാനാര്‍ഥിത്വം നല്‍കുന്ന വിഷയത്തില്‍  എല്‍.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടെന്ന സൂചനകള്‍ക്കിടെ പി.സി ജോര്‍ജ് സി.പി.എം നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചനടത്തി. കേരള കോണ്‍ഗ്രസ് സെക്കുലര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ ആവശ്യപ്പെട്ടതായും പി.സി ജോര്‍ജ അറിയിച്ചു.

പൂഞ്ഞാറില്‍ താന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുന്നവരെ എല്‍.ഡി.എഫില്‍ എടുത്താല്‍ മതി. അടുത്തിടെ എല്‍.ഡി.എഫിലേക്ക് വന്ന താനടക്കമുള്ളവരെ ഉടനെ എല്‍.ഡി.എഫില്‍ എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍പ്പുകള്‍ മറികടക്കാന്‍ അദ്ദേഹം സി.പി.ഐ നേതാക്കളേയും കണ്ടു.