തൃശ്ശൂര്‍: വോട്ടിങ് യന്ത്രങ്ങളിലൊന്ന് തകരാറായത് വടക്കാഞ്ചേരി മണ്ഡലത്തിലെ ഫലം വൈകിച്ചു. തകരാര്‍ പരിഹരിച്ച് സന്ധ്യയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ യു.ഡി.എഫിലെ അനില്‍ അക്കര 43 വോട്ടിന് വിജയിച്ചു. അനില്‍ അക്കര മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നപ്പോഴാണ് വോട്ടിങ് യന്ത്രം തകരാറായത്. ഒരു യന്ത്രത്തിലെ വോട്ട് എണ്ണാന്‍ കഴിയാത്തതിനാല്‍ ഫലം ആദ്യം പ്രഖ്യാപിക്കാപിച്ചില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം സന്ധ്യയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്. യു.ഡി.എഫിലെ അനില്‍ അക്കര 65,535 വോട്ടും എല്‍.ഡി.എഫിലെ മേരി തോമസ് 65,492 വോട്ടും നേടി.