ആറന്മുള:  ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയായി സി.പി.എം പരിഗണിക്കുന്നതിനെതിരെ പോസ്റ്ററുകള്‍. സഭാ സ്ഥാനാര്‍ഥിയെ ആറന്മുളയ്ക്ക് വേണ്ട. ഇത് പേമെന്റ് സ്ഥാനാര്‍ഥിയാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.

സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ കുടില തന്ത്രങ്ങള്‍ തിരിച്ചറിയുക. ജില്ലാ നേതൃത്വം രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

ജില്ലാ കമ്മിറ്റി ഓഫീസിന്റെ പരിസരത്താണ് സേവ് സി.പി.എം എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ആറന്മുളയില്‍ ഏഴ് പേരെ വരെ പരിഗണിക്കുകയും, നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലുമാണ് വീണാ ജോര്‍ജിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്