പത്തനംതിട്ട: തിരുവല്ലയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസഫ് എം.പുതുശ്ശേരിക്കെതിരെ താന്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ബുധനാഴ്ചയും വ്യക്തമാക്കി. കുര്യന്റെ നിലപാടിനെ അനുകൂലിച്ച് കോണ്‍ഗ്രസ് ഭാരവാഹികള്‍ യോഗം ചേര്‍ന്ന്, കോണ്‍ഗ്രസ് തിരുവല്ലയില്‍ മത്സരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോസഫ് എം.പുതുശ്ശേരിയെ സ്ഥാനാര്‍ഥിയായി മാണിഗ്രൂപ്പ് പ്രഖ്യാപിച്ചല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, നോമിനേഷന്‍ കൊടുക്കാന്‍ ഇനിയും സമയമുണ്ടെന്നായിരുന്നു കുര്യന്റെ മറുപടി. കെ.പി.സി.സി. അധ്യക്ഷനെ കണ്ട് പി.ജെ.കുര്യന്‍ തന്റെ നിലപാടറിയിച്ചു. 

കഴിഞ്ഞതവണ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ച വ്യക്തിയെ മത്സരിപ്പിക്കാന്‍ പാടില്ലെന്നാണ് പി.ജെ.കുര്യന്റെ വാദം.