തിരുവല്ല: തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പുതുശ്ശേരിയാണ്. അങ്ങനെയൊരാള്‍ക്ക് വീണ്ടും സീറ്റ് നല്‍കുന്നത് ശരിയല്ല. അത് തെറ്റായ സന്ദേശമാകും കൊടുക്കുക. രാഷ്ട്രീയ അധാര്‍മ്മിതകതയാണ്. തെറ്റായ പ്രവണതയാണ്. കേരള കോണ്‍ഗ്രസിന്റെ സീറ്റായതിനാല്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് അവരാണെന്നും കുര്യന്‍ പറഞ്ഞു.