konniകോന്നി:  സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരായ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു. കോന്നിയില്‍ സ്ഥാനാര്‍ഥിയായി പത്തനംതിട്ട ജില്ലാ നേതൃത്വം മുന്നോട്ടുവച്ച അഡ്വ.ആര്‍ സനല്‍കുമാറിനെതിരെയാണ് ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇറക്കുമതി സ്ഥാനാര്‍ഥിയെ കോന്നിക്ക് വേണ്ട എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. കഴിഞ്ഞ തവണ കോന്നിയില്‍ മത്സരിച്ച റാന്നി മുന്‍ ഏരിയാ സെക്രട്ടറി എം.എസ് രാജേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്നും പോസ്റ്ററിലുണ്ട്.